പ്രതിസന്ധികളോടും, പരാതീനതകളോടും പടവെട്ടി പഠനവഴിയില്‍ മുന്നേറിയ ബബിതക്ക് എംഎ വുമന്‍ സ്റ്റഡീസില്‍ ഒന്നാംറാങ്കിന്റെ തിളക്കം. കാവുമന്ദം നടുവില്‍പാലില്‍ പരേതനായ ബാലന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ബിപി ബബിതയാണ് അഭിമാനനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പഠനകാര്യത്തില്‍ അമ്മയുടെ പിന്തുണയാണ് ഇത്രയുമെത്താന്‍ സഹായിച്ചതെന്ന് ബബിത പറയുന്നു. നാലാംവയസില്‍ പിതാവ് മരിച്ചപ്പോള്‍ കുടുംബഭാരം അമ്മയുടെ ചുമലിലായി. കൂലിപ്പണിക്ക് പോയാണ് അമ്മ പഠിപ്പിച്ചതെന്ന് ബബിത കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തില്‍ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലാണ് വുമന്‍സ്റ്റഡീസിന്റെ ബിരുദാനന്തര ബിരുദ കോഴ്സുള്ളത്. സ്ത്രീകളുടെ അവകാശങ്ങളും, അവരുടെ ഉന്നമനത്തിനായി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിപാദിക്കുന്നതാണ് ഈ കോഴ്സിന്റെ സിലബസെന്ന് ബബിത പറഞ്ഞു. പഠനകാര്യത്തില്‍ അമ്മയുടെ പിന്തുണയാണ് ഇത്രയുമെത്താന്‍ സഹായിച്ചതെന്ന് ബബിത പറയുന്നു. നാലാംവയസില്‍ പിതാവ് മരിച്ചപ്പോള്‍ കുടുംബഭാരം അമ്മയുടെ ചുമലിലായി. കൂലിപ്പണിക്ക് പോയാണ് അമ്മ പഠിപ്പിച്ചതെന്ന് ബബിത കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപികയാകാന്‍ ആഗ്രഹിക്കുന്ന ബബിത ഇപ്പോള്‍ പുല്‍പ്പള്ളി സി കെ രാഘവന്‍ മെമ്മോറിയല്‍ ബി എഡ് കോളജിലെ വിദ്യാര്‍ഥിനിയാണ്. പിണങ്ങോട് ഡബ്ല്യു ഒ എച്ച് എസില്‍ നിന്നായിരുന്നു മികച്ച മാര്‍ക്കോടെ ബബിത പ്ലസ്ടു പാസായത്. തുടര്‍ന്ന് ചെതലയം ട്രൈബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സോഷ്യോളജിയില്‍ ബി എ പാസായി. ഇതിന് ശേഷമായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസില്‍ എം എ വുമന്‍സ് സ്റ്റഡീസിന് ചേരുന്നത്. പഠനത്തില്‍ എന്നും മികവ് തെളിയിച്ചിട്ടുള്ള ബബിതക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ റാങ്ക് നേട്ടം. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ നിന്നും സമീപകാലത്ത് നിരവധി പേരാണ് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ ഒടുവിലത്തെ പേരാകുകയാണ് ബബിതയുടേത്.