വയനാട് ജില്ല ബോയ്‌സ് & ഗേള്‍സ് ജൂനിയര്‍ വിഭാഗം ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍ഷിപ്പ് എംഎല്‍എ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായിരുന്നു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആംഗ്രി ബേര്‍ഡ്‌സ് തരിയോട് വിജയിച്ചു.
ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ റണ്ണേഴ്‌സ് അപ്പും, പനമരം ക്രെസ്പൊ ആക്കാഡമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ വിജയിച്ചു. ക്രെസ്പൊ ആക്കാഡമില്‍ പനമരം റണ്ണേഴ്‌സ് അപ്പും ജിഎച്ച്എസ്എസ് തരിയോട് മൂന്നാം സ്ഥാനവും നേടി. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ ബിജു വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. കേരള ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എസ് എസ് സുധീര്‍, പ്രസീത് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ എന്നിവര്‍ മുഖ്യ അതിഥിയായി. മുഹമ്മദ് റഹീസ്, കെന്‍സി ജോണ്‍സണ്‍, എഡി ജോണ്‍, മുഹമ്മദ് നവാസ്, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു