മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌ക്കന്റെ തലയടിച്ചുതകര്‍ത്ത സംഭവത്തില്‍ ഒരാളെ അമ്പലവയല്‍ പൊലീസ് അറസ്റ്റുചെയ്തു. എടക്കല്‍ കൊമരപ്പളളി ജോസുകുട്ടിയാണ് അറസ്റ്റിലായത്. അടിയേറ്റ രാജ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.അമ്പലവയല്‍ ടൗണില്‍ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ക്വോര്‍ട്ടേഴ്സുകള്‍ക്കു സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജ്കുമാര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. അടിപിടിയില്‍ രാജ്കുമാറിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനായ എടക്കല്‍ കൊമരപ്പളളി ജോസുകുട്ടിയെ പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച അമ്പവലയല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ജോസുകുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ചോദ്യംചെയ്യലിനുശേഷം അമ്പലവയല്‍ പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു.അമ്പലവയല്‍ ടൗണില്‍ പ്രധാനപാതയുടെ അരികിലെ ഗവ: കോട്ടേഴ്‌സുകളാലാണ് അക്രമം നടന്നത്. ഒഴിഞ്ഞു കിടക്കുന്ന ഈ കോട്ടേഴ്‌സുകള്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും പ്രധാന കേന്ദ്രമാണ്. ഈ കോട്ടോഴ്‌സുകള്‍ പൊളിച്ചു നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.