ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു
മാനന്തവാടി മേരിമാതാ ഫിറ്റ്നസ് ക്ലബ്ബ് സംഘടിപ്പിച്ച അഖിലകേരള ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ തരുവണ ഗെയിം സിറ്റി ക്ലബ്ബിലെ സുജിത് ആന്റ് അമല്‍ ടീം ജേതാക്കളായി.വെള്ളമുണ്ട ഷിഹാ ക്ലബ്ബിലെ സഞ്ജു ആന്റ് സച്ചിന്‍ ടീം റണ്ണേഴ്സപ്പ് കരസ്ഥമാക്കി.മേരിമാതാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ടൂര്‍ണ്ണമെന്റില്‍ മുപ്പതോളം ടീമുകള്‍ പങ്കെടുത്തു.ഫാദര്‍ അജയ് ആന്റണി,ഡോ.തോമസ് മോണത്ത്,ഡോ.മരിയ മാര്‍ട്ടിന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി