പശ്ചിമഘട്ട സംരക്ഷണ പദ്ധതിയുടെ ഭാഗമായി വരള്‍ച്ചയെ നേരിടാന്‍ ജില്ലയില്‍ ആദ്യമായി ജലമണ്ണ് സംരക്ഷണത്തിന്റെ പരിശീലന പദ്ധതിക്ക് വൈത്തിരി പഞ്ചായത്തില്‍ തുടക്കം.അതിവേഗം വരള്‍ച്ച മേഖലയാകുന്ന വയനാടിനെ തിരിച്ചുപിടിക്കാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജലമണ്ണ സംരക്ഷണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വൈത്തിരി തളിമലയില്‍ നടന്ന പരിപാടിയില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗജന്യ കോണ്ടൂര്‍ മാര്‍ക്കര്‍ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് നിര്‍വഹിച്ചു.
മഴക്കാല സമയത്ത് പോലും കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ജില്ലയായി വയനാട് മാറിയെന്നാണ് പഠനം. ഇതിന് പരിഹാരമായി നിര്‍ച്ചാലുകള്‍ മുഴുവനും ചെയിന്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ചും മലനിരകള്‍ മുഴുവനും കോണ്ടൂര്‍ വരമ്പുകള്‍ തീര്‍ക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വരള്‍ച്ച നേരിടാന്‍ വയനാട്ടിലെ നീര്‍ച്ചാല്‍ അത്യാവശ്യമായി 4 മുതല്‍ 6 ലക്ഷം ജൈവ തടയണകള്‍ ഒരു ശൃംഖലപോലെ തീര്‍ക്കണമെന്നാണ് സേവ് സഹ്യാദ്രി പ്രൊജക്റ്റ് പഠനത്തില്‍ പറയുന്നത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സൗജന്യമായി കോണ്ടൂര്‍ മാര്‍ക്കര്‍ നല്‍കിയും പരിശീലനം നല്‍കിയും പശ്ചിമഘട്ടത്തെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തിനാണ് വൈത്തിരി പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന റിസോര്‍ട്ടുകളാണ് കോണ്ടൂര്‍ മാര്‍ക്കര്‍ ഉപകരണം തൊഴിലാളികള്‍ക്കായി വാങ്ങി നല്‍കിയത്. ജല -മണ്ണ് സംരക്ഷണത്തിനായി കോണ്ടൂര്‍ ബണ്ടിങ്ങും മഴവെള്ളം ഭൂമിയില്‍ ഇറക്കുന്നതിനായി ജൈവ തടയണ ശൃംഗല തീര്‍ക്കാനും ബഹുതട്ട് പ്രകൃതി കൃഷി നടത്തുന്നതിനും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണ പദ്ധതിയുടെ ഭാഗമായി വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ ആദ്യമായി ജലമണ്ണ് സംരക്ഷണത്തിന്റെ പരിശീലന പദ്ധതിക്ക് വൈത്തിരി പഞ്ചായത്തില്‍ തുടക്കം.അതിവേഗം വരള്‍ച്ച മേഖലയാകുന്ന വയനാടിനെ തിരിച്ചുപിടിക്കാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജലമണ്ണ് സംരക്ഷണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വൈത്തിരി തളിമലയില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗജന്യ കോണ്ടൂര്‍ മാര്‍ക്കര്‍ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് നിര്‍വഹിച്ചു.