വയനാട് ജില്ലാ സി.ബി.എസ്.ഇ സ്‌കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവര്‍ത്തിപരിചയമേളക്ക് ബത്തേരി മക്ക്ലോഡ്സ് ഇംഗ്ലീഷ് സ്‌കൂളില്‍ തുടക്കമായി. രണ്ട് ദിവസത്തെ ശാസ്ത്രമേളയില്‍ ജില്ലയിലെ 26 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നായി 1400ല്‍പരം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേളയുടെ ഉദ്ഘാടനം ബഹിരാകാശ ഗവേഷകന്‍ ഡോ. വി.പി ബാലഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസത്തെ ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍മോഡല്‍, ലഘുപരീക്ഷണം,സയന്‍സ്ചാര്‍ട്ട് നിര്‍മ്മാണം, ഗവേഷണപ്രോജക്ട്, തല്‍സമയ നിര്‍മ്മാണം, ജോമട്രിക്കല്‍ ചാര്‍ട്ട് നമ്പര്‍ ചാര്‍ട്ട്, അറ്റ്ലസ് നിര്‍മ്മാണം പ്രാദേശിക ചരിത്രരചന, പേപ്പര്‍ ക്രാഫ്റ്റ് , കളിമണ്‍ നിര്‍മ്മാണം, ഫാബ്രിക് പെയിന്റിംഗ്, ഇലക്ട്രിക് വയറിങ്ങ്, ചന്ദനത്തിരി നിര്‍മ്മാണം, പാവ നിര്‍മ്മാണം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് തുടങ്ങി 77 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ജില്ലയിലെ 26 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 1400-ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ശാസ്ത്രകണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ശാസ്ത്രമേളയുടെ ഉദ്ഘാടനം പ്രശസ്ത ബഹിരാകാശ ഗവേഷകന്‍ ഡോ.വി.പി. ബാലഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വയനാട് സഹോദയ കോംപ്ല്കസ് ജില്ലാപ്രസിഡന്റ് സിറ്റാജോസ് അധ്യക്ഷയായി. ഡോ. സി.എ ബീന, അനീഷ് തോമസ്, വി.ജി സുരേന്ദ്രന്‍, ഷിംജിത് ദാമു, സിജോമാത്യു എന്നിവര്‍ സംസാരിച്ചു. മേളയില്‍ സംസ്ഥാനത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. കരിയര്‍ കൗണ്‍സിലിംഗ് സെഷനുകള്‍, ശാസ്ത്രജ്ഞന്മാരുമായി സംവാദം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.മേള പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാണുതിനുള്ള പ്രത്യേക സൗകര്യങ്ങളുമുണ്ട്.