വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍  ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. 

0

പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശികളായ ചെറുകുന്നേല്‍ ബാബുവും ഭാര്യ ഷിജിയുമാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ചെറ്റപ്പാലത്ത് റോഡിനരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരേയും വാഹനം ഇടിച്ചുതെറിപ്പിച്ചത്. ബാബുവിന് കാലുകള്‍ക്കും തോളെല്ലിനും വാരിയില്ലുകള്‍ക്കും ഒന്നിലേറെ ഒടിവുകളും നട്ടെല്ലിന് നാല് പൊട്ടലുമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. ഇതുവരെ നടക്കുവാനോ പരസഹായം കൂടാതം സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനോ കഴിഞ്ഞിട്ടില്ല.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിജിക്ക് ഇതുവരെ ബോധം വന്നിട്ടില്ല.

ശസ്ത്രക്രികളും അനുബന്ധ ചികിത്സകളും നടത്തി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഒരു ദിവസം തന്നെ ഏഴായിരത്തിലേറെ തുക ചെലവ് വരുന്നുണ്ട്. 20 ലക്ഷത്തോളം രൂപ ഇവരുടെ ചികിത്സയ്ക്കായി ഇതുവരെ ചെലവായി. ഇത്രത്തോളം തുക ഇനിയും വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള ഒരു സാധാരണ കര്‍ഷക കുടുംബമാണ് ഇവരുടേത്. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളാണിവര്‍ക്കുള്ളത്. ഭീമമായ ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിസഹായാവസ്ഥയിലാണ് ഈ കുടുംബം.

നിര്‍ധനരായ ഈ കുടുംബത്തെ സഹായിക്കുന്നതിനായി മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് മെത്രോപ്പോലീത്തായും, വാര്‍ഡംഗം ബാബു കണ്ടത്തിന്‍കര രക്ഷാധികാരികളായി ചെറ്റപ്പാലം സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചുട്ടുണ്ട്. ധനസഹായങ്ങള്‍ സ്വരൂപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാപ്പിസെറ്റ് ശാഖയില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, കണ്‍വീനര്‍ സി.കെ. ജോര്‍ജ്, ഷോബിന്‍ ജോര്‍ജ്, ടി.ടി. ബെന്നി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പര്‍: 42370737517.
ഐ.എഫ്.എസ്.സി.: SBIN0008786.

 

Leave A Reply

Your email address will not be published.

error: Content is protected !!