കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ വെച്ച് നടന്ന സുല്‍ത്താന്‍ ബത്തേരി സബ്ജില്ലാ കലാമേളയില്‍ ആടിക്കൊല്ലി ദേവമാതാ എ.എല്‍.പി.സ്‌കൂള്‍ എല്‍.പി വിഭാഗം ഓവറോള്‍ കിരീടം നേടി .86 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലാമത്സരങ്ങളില്‍ 65 ല്‍ 63 പോയിന്റ് നേടിയാണ് ദേവമാതാ എ.എല്‍.പി.സ്‌കൂളിലെ കുരുന്നു പ്രതിഭകള്‍ ഈ നേട്ടം കൈവരിച്ചത് .155 വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിലെ മാനേജ്‌മെന്റും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാനായത്. വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി.ടി.എ യും ചേര്‍ന്നു് ആദരിച്ചു. കലാമേളയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാനേജ്‌മെന്റും പി.ടി.എ യും സമ്മാനങ്ങള്‍ വിതരണം ചെയ്തു .സ്‌കൂളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ മാനേജര്‍ ഫാദര്‍ . സോമി വടയാപറമ്പില്‍ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി. മിനി ജോണ്‍ ,പി.ടി.എ പ്രസിഡണ്ട് ശ്രീ .അന്‍സാജ് ആന്റണി ,എം .പി .ടി .എ പ്രസിഡണ്ട് ശ്രീമതി .സില്‍ജ മാത്യു , സീനിയര്‍ അസ്സിസ്റ്റന്റ് ശ്രീമതി .ജാസ്മിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു . അനുമോദന റാലിയിലും യോഗത്തിലും ഈ പ്രദേശത്തെ മുഴുവന്‍ രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുകയുണ്ടായി
Sign in
Sign in
Recover your password.
A password will be e-mailed to you.