വയനാടന്‍ കാപ്പിയുടെ രുചി ലോകത്തിന് പരിചയപ്പെടുത്തും : മാര്‍ച്ച് മാസത്തില്‍ ടേസ്റ്റിംഗ് മത്സരം.

0

ഗുണമേന്മയുള്ള കാപ്പി ഉത്പാദനത്തിനായി കോഫി ബോര്‍ഡ് തയ്യാറാക്കിയ ആവശ്യമായ മാര്‍ഗ്ഗരേഖ വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ അനുവര്‍ത്തിക്കണമെന്ന് റീജിയണല്‍ കാപ്പി ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോര്‍ജ് ഡാനിയേല്‍ പറഞ്ഞു. കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളവെടു’പ്പുകാലത്തും വിളവെടുപ്പാനന്തരവും ശാസ്ത്രീയ മുറകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചു മാസത്തില്‍ വയനാടന്‍ കാപ്പിയുടെ രുചി ലോകത്തെ അറിയിക്കുന്നതിന് കോഫി ബോര്‍ഡുമായി യോജിച്ച് കപ്പ് ടേസ്റ്റിംഗ് മല്‍സരം നടത്താനും വയനാട് കോഫി പ്രോവേര്‍സ് അസോസിയേഷന്‍ ജില്ലകമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് അനുപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു അലി ബ്രാന്‍ , ജൈനന്‍, മോഹന്‍രവി. സെക്രട്ടറി ബൊപ്പയ്യ കോട്ടനാട് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!