മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു
സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍,എസ്.പി.സി,കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ,സി – ഡിറ്റ് എഡ്യൂക്കേഷന്‍ പാര്‍ട്ണര്‍, സെഞ്ച്വറി ഫാഷന്‍ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ്, ലയണ്‍സ് ക്ലബ്, മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോണ്‍ നടത്തി. അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്ത വാക്കത്തോണ്‍ വയനാട് ജില്ല എ.ഡി.എം എന്‍ ഐ ഷാജു ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍ ഷൈജു ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
കോടതി പരിസരത്തുനിന്ന് തുടങ്ങിയ വാക്കത്തോണ്‍ ഗാന്ധി പാര്‍ക്കില്‍ എത്തുകയും സെന്റ് ജോസഫ് ആശുപത്രി ജീവനക്കാര്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബിനു ശേഷം സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലില്‍ എത്തി ചേരുകയും, ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ ഗോകുല്‍ ദേവ് ഡയബെറ്റിക് ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു . ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍ മനോജ് കവലക്കാടന്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ വിപിന്‍ കളപ്പുരക്കല്‍, മെര്‍ച്ചന്റ് പ്രസിഡന്റ് കെ ഉസ്മാന്‍ , സി – ഡിറ്റ് ഡയറക്ടര്‍ അനീഷ് എ വി , മാധ്യമ പ്രവര്‍ത്തകരായ കെ എം ഷിനോജ് ,ഷമീര്‍ സെഞ്ച്വറി ഫാഷന്‍ സിറ്റി ഡയറക്ടര്‍ സലാം , ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷിബു തോമസ് , അഡ്വ. വര്‍ഗീസ് , വൈ.എം.സി എ പ്രസിഡന്റ് ചാക്കോ , എസ്.പി.സി സ്‌കൂള്‍ ഇന്‍ചാര്‍ജ് ജിജി , മാനന്തവാടി സി.ഐ കരീം , ഫയര്‍ ഓഫീസര്‍ വിശ്വം തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം വോക്കത്തോണില്‍ ശ്രദ്ധേയമായി..