അഖില കേരള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ടിപി ഗ്രൂപ്പ് മഞ്ചേരി വിജയികളായി

0

വെള്ളമുണ്ടയിലെ അഖില കേരള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടിപി ഗ്രൂപ്പ് മഞ്ചേരി വിജയികളായി.കേരളത്തിലെ പ്രമുഖ പതിനാറോളം ടീമുകളാണ് മത്സരങ്ങള്‍ പങ്കെടുത്തത്. ഫൈനല്‍ മത്സരത്തില്‍ വയനാട് യുണൈറ്റഡ് ഫുട്‌ബോള്‍ ടീമിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ടിപി ഗ്രൂപ്പ് മഞ്ചേരി പരാജയപ്പെടുത്തി. ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡണ്ട് ഹാരിസ് മണിമ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ത്രിതല പഞ്ചായത്ത് പ്രതികളും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിച്ചു.പരിപാടിയോടനുബന്ധിച്ച് കേരളോത്സവത്തില്‍ വിജയിച്ച ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി.തുടര്‍ന്ന് ഗാനവിരുന്ന്, മാനത്ത് വിസ്മയം തീര്‍ത്ത വെടിക്കെട്ടോടെ കൂടിയാണ് മത്സരം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. ജുനൈദ് കൈപാണി, റിമല്‍ ഗ്രൂപ്പ് എംഡി റഫീഖ്, സബ് ഇന്‍സ്‌പെക്ടര്‍ സാദിര്‍ തലപ്പുഴ തുടങ്ങിയവര്‍. കളിക്കാരെ പരിചയപ്പെട്ടു..

 

Leave A Reply

Your email address will not be published.

error: Content is protected !!