സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരം സമാപിച്ചു

0

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ഫൈനലില്‍ അംബേദ്കര്‍ സ്‌കൂള്‍ നല്ലൂര്‍നാട് സര്‍വ്വോദയ സ്‌കൂള്‍ ഏച്ചോമിനെ പരാജയപ്പെടുത്തി ജേതാക്കളായി.മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, വള്ളിയൂര്‍ക്കാവ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു മത്സരം.സബ് ജൂനിയര്‍ വിഭാഗം ഫൈനലില്‍ എംടിഡിഎം സ്‌കൂള്‍ തൊണ്ടര്‍നാടിനെ ഫാദര്‍ ജികെഎം സ്‌കൂള്‍ കണിയാരം പരാജയപ്പെടുത്തി.പെണ്‍കുട്ടികളുടെ വിഭാഗം മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ഫൈനലില്‍ ഫാദര്‍ ജികെഎം സ്‌കൂള്‍ കണിയാരം ഗവ: ഹൈസ്‌കൂള്‍ തേറ്റമലയെ പരാജയപ്പെടുത്തി

ഉപജില്ലയിലെ 24 സ്‌കൂളുകള്‍, ജൂനിയര്‍, സബ് ജൂനിയര്‍ തലത്തില്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു.മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം പ്രിന്‍സ് പൗലോസ് ഉല്‍ഘാടനം ചെയ്ത മല്‍സരങ്ങള്‍ മാനന്തവാടി എഇഒ ഗണേശന്‍ കെ, സബ്ജില്ലാ സെക്രട്ടറി സുനില്‍ , സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജെറില്‍ , മുരളി, ഫുട്‌ബോള്‍ അസോസിയേഷന്‍ മെമ്പര്‍ മാനുക്ക, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!