എട്ടാം ദേശീയ ആയുര്‍വ്വേദ ദിനാചരണം നാളെ സമുചിതമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആയുര്‍വ്വേദ ഫോര്‍ വണ്‍ ഹെല്‍ത്ത് എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വ്വേദ ദിനത്തിന്റെ പ്രമേയം.ദിനാഘോഷത്തിന് മുന്നോടിയായിട്ടുള്ള വിളംബര ജാഥ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഭാരതീയചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഭാരത സര്‍ക്കാരിന് കീഴിലുള്ള ആയുഷ് മന്ത്രാലയം 2016 മുതല്‍ എല്ലാ വര്‍ഷവും ധന്വന്തരി ജയന്തി ദിനത്തിലാണ് ആയുര്‍വ്വേദ ദിനം ആചരിച്ചുവരുന്നതെന്ന് ഇവര്‍ പറഞ്ഞു.ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്ന് നിന്നുകൊണ്ട് ആയുര്‍വ്വേദ ദിനാഘോഷങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീത മോഹന്‍ദാസ്, അറിയിച്ചു. ഡി.പി.എം .ഡോ.ഹരിത ജയരാജ്, ഡോ.രാജ് മോഹന്‍, ഡോ.എബി ഫിലിപ്പ്, ഡോ.ബി. രോഹിത്, പി.സി. വിജീഷ്, എം.എസ്.വിനോദ് , കെ.പി.സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .