വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡിലെ എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ എംബി ഹരിദാസനും സംഘവും നൂല്‍പ്പുഴ കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ 4.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി സ്ഥിരം മദ്യവില്‍പ്പനക്കാരനെ അറസ്റ്റുചെയ്തു. കല്ലൂര്‍ കാഞ്ഞിരക്കടവ് വീട്ടില്‍ ബാലന്‍ ആണ് പിടിയിലായത്.
ഇയാള്‍ക്കെതിരെ അബ്കാരി പ്രകാരം കേസെടുത്തു. കല്ലൂര്‍ 67ല്‍ സ്ഥിരമായി മദ്യവില്‍പ്പന നടത്തുന്നയാളാണ് ബാലന്‍.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി .രഘു, പി എന്‍ ശശികുമാര്‍, ഉണ്ണികൃഷ്ണന്‍ കെ എ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.