കല്‍പ്പറ്റ: കേരള സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിര്‍ണ്ണയ പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്ത് സംഭവിക്കുന്ന പകുതിയിലേറെ മരണങ്ങള്‍ക്കും കാരണമായി കണക്കാക്കപ്പെടുന്നത് ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണ്. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പരിശീലനം സംഘടിപ്പിച്ചത്. പരീശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. എന്‍.സി.സി നോഡല്‍ ഓഫീസര്‍ ഡോ: നൂന മര്‍ജാന്‍, ഡോ. ബിജു സോമന്‍(പ്രൊഫ: ശ്രീ. ചീത്തീര തീരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി. തിരുവനന്തപുരം) ഡോ. എബ്രഹാം ജേക്കബ് ഡോ. അരുണ്‍ ഡോ: കെ.എസ് അജയന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.