സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി ബിന്ദു അധ്യക്ഷത വഹിച്ചു. വനിതാ വികസന കോര്‍പ്പറേഷന്റെ പദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതികളുടെയും സംയോജനവും ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനെ കുറിച്ചും ശില്‍പ്പശാലയില്‍ ചര്‍ച്ചകള്‍ നടന്നു.
വനിത വികസന കോര്‍പ്പറേഷന്റ വിവിധ പദ്ധതികളെ കുറിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ മാനേജര്‍ ഫൈസല്‍ മുനീറും കോര്‍പ്പറേഷന്റെ ഷീ പാഡ് പദ്ധതിയെ കുറിച്ച് അസി. മാനേജര്‍ എ.ആര്‍ രഞ്ജിത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതി എങ്ങനെ തയ്യാറാക്കാം എന്ന വിഷയത്തില്‍ ഡോ. രാമന്താളി രവിയും ക്ലാസെടുത്തു. കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം അന്നമ്മ പൗലോസ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ജി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.