മാനന്തവാടിയില്‍ ലോറി കുടുങ്ങി ഗതാഗത തടസ്സം അനുഭവപ്പെട്ടു
ലോറി കുടുങ്ങി മാനന്തവാടി നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. രാവിലെ 9 മണിയോടെയാണ് മൈസൂര്‍ റോഡ് ജംഗ്ഷനിലെ വളവില്‍ കര്‍ണ്ണാടകയില്‍ നിന്നും ചരക്കുമായി വരുന്ന ലോറി കുടുങ്ങിയത്. തുടര്‍ന്ന് നാട്ടുകാരും, ചുമട്ട് തൊഴിലാളികളും, പോലീസും ചേര്‍ന്ന് വാഹനം തള്ളി മാറ്റി മറ്റൊരു ദിശയിലേക്ക് വിട്ടതോടെയാണ് ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്. ഈ വളവില്‍ വലിയ വാഹനങ്ങള്‍ കുടുങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.