നാടിന്റെ വികസനത്തിന്റെ പേരില്‍ സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി അന്യാധീനപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. 14889 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ദേവസ്വത്തിന് ഇപ്പോള്‍ വിവിധയിടങ്ങളിലായി 21.71 ഏക്കര്‍ ഭൂമി മാത്രമാണ് ബാക്കിയുള്ളത്. പുല്‍പ്പള്ളിയിലെ നിലവിലുള്ള പൊതുസ്ഥാപനങ്ങള്‍ക്കെല്ലാം സൗജന്യമായി ഭൂമി നല്‍കിയത് ദേവസ്വമാണ്.ഭക്ത ജനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രം ട്രസ്റ്റിയും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഭക്തജനങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കല്യാണ മണ്ഡപം, പഴശ്ശി സ്മൃതി മണ്ഡപം, ഗോശാല,സനാതന ധര്‍മ പാഠശാല, പുറമേനിന്നെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യങ്ങള്‍ എന്നിവയൊരുക്കാന്‍ ഭൂമി ആവശ്യമുണ്ട്. ഭക്ത ജനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രം ട്രസ്റ്റിയും ദേവസ്വം ബോര്‍ഡും തയ്യാറാകണം.
യോഗത്തില്‍ വി.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.എന്‍. രാജന്‍, ജില്ലാ സെകട്ടറി എം.കെ. ശ്രീനിവാസന്‍, മാതൃസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഓമന രവീന്ദ്രന്‍, പി.ആര്‍. സന്തോഷ് കുമാര്‍, നന്ദിനി അപ്പു, കെ.കെ. കൃഷ്ണന്‍ കുട്ടി, കാര്‍ത്തികേയന്‍ കൊളത്തൂര്‍, സൂര്യാ മനോജ്, ശാന്തി സുബ്രഹ്‌മണ്യന്‍, പി.കെ. വിനോദ്, പി.വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.