ഒപി 15 മുതല്‍ ഇ-ഹെല്‍ത്ത് സംവിധാനത്തില്‍

0

വയനാട് മെഡിക്കല്‍ കോളേജിലെ ഒപി സംവിധാനം ഈമാസം 15 മുതല്‍ പൂര്‍ണ്ണമായും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറും. ഇതോടെ ഒപികള്‍ക്ക് മുന്നിലെ തിക്കും തിരക്കും കുറക്കുന്നതിനും, ഒപികള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കേണ്ട അവസ്ഥക്കും പരിഹാരമാകും.നിലവില്‍ 3500 യുഎച്ച്ഐഡി കാര്‍ഡുകള്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജില്‍ മാത്രം വിതരണം ചെയ്തിട്ടുണ്ട്. കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും.

 

ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിനായി നിലവില്‍ 3500 യുഎച്ച്ഐഡി കാര്‍ഡുകള്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജില്‍ മാത്രം വിതരണം ചെയ്തിട്ടുണ്ട്. മാര്‍ച്ച് മാസം മുതലാണ് കാര്‍ഡ് രജിസ്ട്രേഷനും വിതരണവും ആരംഭിച്ചത്. യുഎച്ച്ഐഡി കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. കാര്‍ഡിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ രോഗികളുടെ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ചികിത്സ വേഗത്തിലാവും. ഇത് തുടര്‍ ചികിത്സ ഒരുക്കാന്‍ എളുപ്പത്തില്‍ കഴിയും.. ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് എടുത്ത് വരുന്ന രോഗികള്‍ക്ക് ഒ പി കള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കാതെ ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ ഇ ഡി സ്‌ക്രീനില്‍ ടോക്കണ്‍ നമ്പര്‍ തെളിയുന്ന ക്രമത്തില്‍ ഡോകടര്‍മാരുടെ മുറികളിലേക്ക് പ്രവേശിക്കാന്‍ കഴിയും. സംവിധാനം നിലവില്‍ വരുന്നതൊടെ ആശുപത്രികളിലെ തിക്കും തിരക്കും, നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആര്‍ എം ഒ അര്‍ജുന്‍ ജോസ് പറഞ്ഞു,
ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറായാല്‍ രോഗിയുടെ മൊബൈലിലേക്ക് എസ്എംഎസ് ലഭിക്കുമെന്നുള്ളതും നേട്ടമാണ്. ആധാര്‍ അടിസ്ഥാനമാക്കിയാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. യുഎച്ച്ഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനായി ആധാറിന്റെ ഒര്‍ജിനലും, മൊബൈല്‍ നമ്പറും ആവശ്യമാണ്. ഇ ഹെല്‍ത്ത് സംവിധാനമുള്ള ജില്ലയിലെ 18 മത്തെ കേന്ദ്രമായി വയനാട് മെഡിക്കല്‍ കോളേജ് മാറും

 

Leave A Reply

Your email address will not be published.

error: Content is protected !!