25 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച മേപ്പാടി മാന്‍കുന്ന് സ്വദേശി ചന്ദ്രാലയത്തില്‍ ജിനു എം.ചന്ദ്രന് യുവത്വത്തിന്റെ ഉജ്വല വരവേല്‍പ്പ്.മേപ്പാടിയിലെ മോണിങ്ങ് ഫിറ്റ്‌നസ് എന്ന യുവജന കൂട്ടായ്മയാണ് നാട്ടിലെ യുവാക്കളെ അണി നിരത്തി വിരമിച്ച സൈനികനെ വീരോചിതമായി വരവേറ്റത്.ചന്ദ്രാലയത്തില്‍ ചന്ദ്രന്‍, സാവിത്രി ദമ്പതികളുടെ മകനാണ് ജിനു.
മേപ്പാടി ഗവ.എല്‍.പി.സ്‌കൂളിന് സമീപത്തു വെച്ച് ഹാരാര്‍പ്പണം നടത്തിയ ശേഷം തുറന്ന വാഹനത്തില്‍ നാസിക് ഡോല്‍ മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് ജിനു.എം.ചന്ദ്രനെ സ്വദേശമായ മാന്‍കുന്നിലേക്ക് തുറന്ന വാഹനത്തില്‍ ആനയിച്ചത്ആസ്സാമിലെ ഗുവാഹത്തിയില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. സ്വദേശമായ മാന്‍കുന്നില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷന്‍ അംഗം ജഷീര്‍ പള്ളിവയല്‍, കമറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.