പുത്തരി ആഘോഷിച്ചു
തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ പുത്തരി മഹോത്സവം നടന്നു. ആദിവാസി മൂപ്പന്‍ വിജയന്‍ കൊണ്ടുവന്ന നെല്‍ കതിര്‍ ക്ഷേത്രം മേല്‍ശാന്തി പെരുമുണ്ടം ചെറുമൂല ഇല്ലം ശങ്കരനാരായണന്‍ എമ്പ്രാന്തിരി വാദ്യമേളങ്ങളുടെയും കുത്തുവിളക്കിന്റെയും അകമ്പടിയില്‍ ക്ഷേത്ര മണ്ഡപത്തിലെത്തിച്ച് പൂജ നടത്തി. കതിര്‍പൂജക്ക് ശേഷം പൂജിച്ച കതിര്‍ മേല്‍ശാന്തി ഭക്തര്‍ക്ക് വിതരണം ചെയ്തു. പുത്തരിയുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പുത്തരി സദ്യയും നടത്തി. ചടങ്ങില്‍ ക്ഷേത്രം സെക്രട്ടറി ഇ.കെ ഗോപി, കെ.എം രാമകൃഷ്ണന്‍, പത്മനാഭന്‍, ഗീതാ രാജന്‍, എം.വി അനുരാഗ്, കെ രാഹുല്‍, വി.ആര്‍ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.