മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
മാസങ്ങളായി സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ രണ്ടേനാല്‍ മാവേലി സ്റ്റോറിന് മുന്നില്‍ കോണ്‍ഗ്രസ് എടവക നല്ലൂര്‍നാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജില്‍സണ്‍ തൂപ്പുങ്കര അധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി എച്ച് ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഉഷ വിജയന്‍, വിനോദ് തോട്ടത്തില്‍, ജെന്‍സി ബിനോയ് , ഷില്‍സന്‍ മാത്യു, സി പി ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു