സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പോയ ജീവനക്കാരോട് ഓഫീസ് ജീവനക്കാരി പ്രതികാര ബുദ്ധിയോടെ പെരുമാറിയതായി പരാതി.
ഔദ്യോഗികമായി അവധിയെടുത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പോയ മെഡിക്കല്‍ കോളേജിലെ സിഐടിയു പക്ഷക്കാരായ ജീവനക്കാരോട് ഓഫീസ് ജീവനക്കാരി പ്രതികാര ബുദ്ധിയോടെ പെരുമാറിയതായി പരാതി.കേരള ഗവ ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ സിഐടി യു അംഗങ്ങളായ 13 പേരാണ് സൂപ്രണ്ടിനും, ആര്‍എംഒക്കും അവധി അപേക്ഷ നല്‍കി ഒക്ടോബര്‍ 31ലെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. എന്നാല്‍ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ പേരിന് ചുവന്ന മഷി കൊണ്ട് ശരി രേഖപ്പെടുത്തുകയും, ചിലരുടെ പേരിന് നേരേ മുന്നും, നാലും വരകള്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇത് ഓഫീസിലെ ജിവനക്കാരി പ്രതികാരബുദ്ധിയോടെ ചെയ്തതാണെന്നും ഇതിനെ കുറിച്ച് സൂപ്രണ്ടിന് പരാതി നല്‍കിയതായും ജീവനക്കാര്‍ പറഞ്ഞു.