പഴയകാലഗാനങ്ങളുടെ ബത്തേരിയിലെ ആസ്വാദക കൂട്ടായ്മയായ ഗ്രാമഫോണ്‍, ചന്ദ്രകാന്തം എന്ന പേരില്‍ വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണ ചടങ്ങും സംഘടിപ്പിച്ചു. പഴയകാല ഗാനങ്ങളുടെ സംഗീത കൂട്ടായ്മക്ക് നല്‍കുന്ന ഈ വര്‍ഷത്തെ പ്രൊഫ. രാജഗോപാല്‍ മെമ്മോറിയല്‍ പുരസ്‌കാരം കോഴിക്കോട് സൗഹൃദം സാംസ്‌ക്കാരികവേദിക്ക് കൈമാറി. ഗ്രാമഫോണ്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച പഴയകാല ഗാനാലാപനവും ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി..
മലയാളികള്‍ എന്നും കേള്‍ക്കാനാഗ്രഹിക്കുന്ന പഴയകാല ഗാനങ്ങളുടെ ആസ്വാദന കൂട്ടായ്മയായ ഗ്രാമഫോണ്‍ സുല്‍ത്താന്‍ ബത്തേരിയുടെ ഏഴാം വാര്‍ഷികവും പ്രൊഫ. രാജഗോപാല്‍ മെമ്മോറിയല്‍ പുരസ്‌കാര വിതരണവുമാണ് ചന്ദ്രകാന്തം എന്ന പേരില്‍ സംഘടിപ്പിച്ചത്. വയലാറും, പി ഭാസ്‌ക്കരന്‍ മാഷുമടക്കമുളളവര്‍ രചിച്ച് ബാബുരാജും ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചിട്ടപെടുത്തി യേശുദാസും , പി ജയചന്ദ്രന്‍ , എസ്. ജാനകിയുമുള്‍പ്പടെയുളളവര്‍ ആലപിച്ച 70 കളിലേയും എണ്‍പതുകളിലേയും പാട്ടുകള്‍ ഇടതടവില്ലാതെ ഒഴുകുന്ന സംഗീതാത്മകമായ വേദി കൂടിയാണ് ഗ്രാമഫോണിന്റെ ഓരോ കൂടി ചേരലുകളും. ഇത്തവണയും ഇതിനൊരു മാറ്റമുണ്ടായില്ല. സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ വാര്‍ഷികാഘോഷവും അവാര്‍ഡ് ദാന ചടങ്ങും നിറഞ്ഞസദസ്സിനു മുന്നിലാണ് അരങ്ങേറിയത്. ഗ്രാമഫോണിന്റെ സ്ഥാപകനായ പ്രൊഫ. രാജഗോപാലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം പഴയ കാല സംഗീതക്കൂട്ടായ്മയായ കോഴിക്കോട് സൗഹൃദം സാംസ്‌ക്കാരിക വേദിക്ക് കൈമാറി. പ്രൊഫ. രാജഗോപാലിന്റെ ഭാര്യ മിനി രാജഗോപാലും മകള്‍ ഗായത്രിയും ചേര്‍ന്നാണ് 10000 രൂപയും പ്രശസ്തിപത്രവും ഫലകവും കൈമാറിയത്. ഗ്രാമഫോണ്‍ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കാനായി കുടുംബസമേതമാണ് പ്രേക്ഷകരെത്തിയത്. മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും തത്തിക്കളിക്കുന്ന 35 ഓളം ഗാനങ്ങള്‍ വേദിയില്‍ ഗ്രാമഫോണ്‍ അംഗങ്ങള്‍ ആലപിച്ചപ്പോള്‍ പ്രശസ്തരായ ഓര്‍ക്കസ്ട്ര ടീം ഇവര്‍ക്ക് പിന്തുണ നല്‍കി. പ്രസിഡന്റ് ഡോ. സുരാജ്, രക്ഷാധികാരികളായ ബെന്നി എബ്രഹാം, ഡോ. സനല്‍കുമാര്‍, ഗോപകുമാര്‍, സുനില്‍ബാബു, ഡോ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.