കേരളപ്പിറവി ആഘോഷിച്ചു

0

ജി.വി.എച്ച്. എസ്.എസ്. മാനന്തവാടി വി.എച്ച്.എസ്.ഇ എന്‍.എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷവും കിടപ്പു രോഗികള്‍ക്കു അവശ്യസാധന വിതരണവും സംഘടിപ്പിച്ചു.കേരളപ്പിറവി ദിനാഘോഷം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റ് ഡി.എച്ച്. മാനന്തവാടി നഴ്‌സിംഗ് ഓഫീസര്‍ അമല്‍ പി. ജയിംസിന് ഉപഹാര സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തി. എന്‍.എസ്.എസ്. വോളന്റിയേഴ്‌സ് പഴയ പത്രങ്ങളും മാസികകളും ശേഖരിച്ച് വിറ്റുകിട്ടിയ തുകയ്ക്ക് സ്‌നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ജയിംസ് മാത്യു, സെക്രട്ടറി ജയിംസ് പറമ്പില്‍, പ്രവര്‍ത്തകന്‍ ഷാജി ഇ.ജെ, ഷാജു പി.വി എന്നിവര്‍ക്ക് എയര്‍ബഡ്, അവശ്യസാധനങ്ങള്‍ എന്നിവ കൈമാറി. പി.റ്റി.എ പ്രസിഡന്റ് പി.പി. ബിനു അധ്യക്ഷനായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!