‘അധിനിവേശമാണ് മാനവികതയുടെ ശത്രു,പൊരുതുന്ന പലസ്തീനിനോടൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരിയില്‍ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.എം.രമേഷ്,കെ.എസ് ഹരിശങ്കര്‍,ആഷിഖ് സി.എച്ച് എന്നിവര്‍ സംസാരിച്ചു.പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വാരകയില്‍ നടത്തിയ പരിപാടി ജില്ലാ ട്രഷറര്‍ കെ ആര്‍ ജിതിന്‍ ഉദ്ഘാടനം ചെയ്തു. കെ ഇസ്മായില്‍, അഷറഫ് , അക്ഷയ് എന്നിവര്‍ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടത്തിയ പരിപാടി പി ടി ബിജു ഉദ്ഘാടനം ചെയ്തു. കെ വിപിന്‍, വി ബി ബബീഷ് , അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. സി എം രജനീഷ്, ജോബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.