തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്കുമുള്ള ജില്ലാ തല പരിശീലനം നടത്തി.മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ നടത്തുവാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സാങ്കേതിക പരിശീലനമാണ് നടന്നത്.ഹരിതമിത്രം ആപ്ലിക്കേഷന്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയ കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, കോട്ടത്തറ, അമ്പലവയല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, മീനങ്ങാടി, മുള്ളന്‍കൊല്ലി, എടവക, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തുകളിലുമാണ് പ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കെല്‍ട്രോണ്‍ കാലാവധി അവസാനിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇനി ഹരിത മിത്രം സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത് ടെക്‌നിക്കല്‍ ഓഫീസര്‍മാരും ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരുമായിരിക്കും. പരിശീലന പരിപാടിയില്‍ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ .റഹീം ഫൈസല്‍, കെല്‍ട്രോണ്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സുജയ് കൃഷ്ണ, കല്‍പ്പറ്റ നഗരസഭ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എം.എം ശ്രീഹരി എന്നിവര്‍ ക്ലാസ്സെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.