സ്‌കൂട്ടര്‍ മോഷ്ടാക്കള്‍ അറസ്റ്റില്‍

0

മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ സബ് കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച രണ്ടംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ സ്വദേശികളായ തിരുവോണപ്പുറം അമ്പക്കുഴി കോളനി പ്രഷീദ് (19)രഞ്ജിത്ത് (അമ്പാടി -19) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ ഇവര്‍ പേരാവൂരിന് സമീപം ഉപേക്ഷിച്ചിരുന്നു. മാനന്തവാടി പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മോഷണമടക്കം കണ്ണൂര്‍ ജില്ലയിലെ വിവിധ കേസുകളില്‍ പ്രതിയാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.
അന്ന് തന്നെ ചില വ്യാപാര സ്ഥാപനങ്ങളിലും ഇവര്‍ മോഷ്ടിക്കാന്‍ കയറിയിരുന്നതായി സൂചനയുണ്ട് അതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീം, എസ് ഐ സോബിന്‍, എ എസ് ഐ സുരേഷ്, എസ് സി പി ഒ സെബാസ്റ്റ്യന്‍, സി പി ഒ മാരായ ഗിരീഷ്, അഫ്‌സല്‍, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!