നവംബര്‍ 9,10,11 തീയതികളില്‍ പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബത്തേരി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം എംഎല്‍എ ഐസി ബാലകൃഷ്ണന്‍ സ്വാഗതസംഘം ചെയര്‍മാനും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി എസ് ദിലീപ് കുമാറിന് കൈമാറി പ്രകാശനം ചെയ്തു.ഗ്രാഫിക് ഡിസൈനറും ചിത്രകാരനുമായ വി കെ സൂരജ് വാളാടാണ് ലോഗോ തയ്യാറാക്കിയത്.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു സാബു, ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിതോപ്പില്‍, ശോഭന മുല്ലക്കര, ചന്ദ്രബാബു, രജിത്ര, ബാബുരാജ് ,സുമ ബിനേഷ് ,ജയശ്രീ സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം എന്നിവര്‍ സംസാരിച്ചു. ലോഗോ തയ്യാറാക്കിയ ഗ്രാഫിക് ഡിസൈനറും ചിത്രകാരനുമായ വി കെ സൂരജ് വാളാടിനെ ചടങ്ങില്‍ അനുമോദിച്ചു