ശസ്ത്രക്രിയയ്ക്ക് ശേഷം വൃഷണം നീക്കേണ്ടി വന്ന കേസ്; ഡിഎംഒ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

0

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഹെര്‍ണിയ ശസ്ത്ര ക്രിയയ്ക്ക് ശേഷം വൃഷ്ണം നീക്കേണ്ടി വന്ന കേസില്‍ ഡിഎംഒ പ്രാഥമിക റിപ്പോര്‍ട്ട് ഡിഎച്ചിഎസിന് കൈമാറി. ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കേണ്ട പരിചരണത്തില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. ചികിത്സാ പിഴവ് ഉണ്ടോ എന്ന് വിദഗ്ധ സമിതി പരിശോധിക്കും.ആരോഗ്യ വകുപ്പിലെ ക്ലാര്‍ക്ക് തോണിച്ചാല്‍ സ്വദേശി ഗിരീഷിനാണ് വൃഷ്ണം നീക്കേണ്ടിവന്നത്.

പരാതിക്കാരന്‍, ആരോപണ വിധേയന്‍ എന്നിവരെ കേട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചികിത്സാ പിഴവില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സര്‍ജന്‍ ഡോ. ജുബേഷിനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നല്‍കിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടര്‍ന്ന് രക്തയോട്ടം നിലക്കുകയും ഇയാളുടെ ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പരാതിപ്പെട്ടെങ്കിലും ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഡിഎംഒക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസെത്തി മൊഴിയെടുത്തു, എഫ്‌ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഐപിസി 338 സെക്ഷന്‍ പ്രകാരം മെഡിക്കല്‍ നെഗ്ലിജെന്‍സ് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!