തിരുനെല്ലിയില്‍ പുത്തരിയുത്സവം
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി. ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ആക്കൊല്ലി അമ്മക്കാവിലെ അവകാശികള്‍ ശേഖരിച്ച നെല്‍ക്കതിര്‍ തിരുനെല്ലി പെരുമാളിന് സമര്‍പ്പിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കതിര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. ചടങ്ങുകള്‍ക്ക് ഗണേശന്‍ നമ്പുതിരി, കെ.എല്‍. രാമചന്ദ്രശര്‍മ, രാമചന്ദ്രന്‍ നമ്പൂതിരി, എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെല്‍ക്കതിര്‍ തിരുനെല്ലി പെരുമാളിന് സമര്‍പ്പിച്ചു.അപ്പപ്പാറ ചെറിയ ആക്കൊല്ലി തറവാട്ടുകാര്‍ ശേഖരിച്ച നെല്‍ക്കതിര്‍ ആക്കൊല്ലി അമ്മക്കാവ് ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ തിരുനെല്ലി ക്ഷേത്രം ജീവനക്കാര്‍ ഏറ്റുവാങ്ങി ദൈവത്താര്‍ മണ്ഡപത്തിലെത്തിച്ചു. ഇന്ന് രാവിലെ വാദ്യമേളങ്ങളോടെ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസറുടെ നേതൃത്വത്തില്‍ ദൈവത്താര്‍ മണ്ഡപത്തില്‍ നിന്നും നെല്‍ക്കതിര്‍ ക്ഷേത്രനടയില്‍ എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി കതിര്‍ പൂജ നടത്തി, കതിര്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ഗണേശന്‍ നമ്പുതിരി, കെ.എല്‍. രാമചന്ദ്രശര്‍മ, രാമചന്ദ്രന്‍ നമ്പൂതിരി, എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെവി നാരായണന്‍ നമ്പുതിരി, പി.കെ പ്രേമചന്ദ്രന്‍ ടി സന്തോഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പുത്തരി ഉത്സവ ചടങ്ങില്‍ പങ്ക് ചേര്‍ന്നു.