കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേര്‍ന്നു
വരാനിരിക്കുന്ന ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സുസജ്ജമാക്കുന്നതിന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എരുമത്തെരുവില്‍ ചേര്‍ന്നു. ഡിസിസി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷനായിരുന്നു കെ.പി.സി.സി നിയോഗിച്ച വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി ഭാരവാഹി പി.ടി.മാത്യുമുഖ്യ പ്രഭാഷണം നടത്തി. കെ.എല്‍.പൗലോസ്, പി.കെ.ജയലക്ഷ്മി, വിശ്വനാഥന്‍ മാസ്റ്റര്‍, ഒ.വി.അപ്പച്ചന്‍, വട്ടക്കാരി മജീദ്, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു.