ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചു.ആര്‍ക്കും പരിക്കില്ല.

0

മൂലങ്കാവിന് സമീപം കാപ്പിസ്റ്റോറിലായിരുന്നു അപകടം .ബത്തേരി ഭാഗത്തേക്ക് വന്ന രണ്ട് കാറുകളാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ല.മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന കാര്‍ മുന്നിലെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗത തടസവും നേരിട്ടു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!