ചുരത്തില്‍ ഇന്നലെ ആരംഭിച്ച ഗതാഗത കുരുക്ക് ഇന്നും തുടരുന്നു

0

താമരശ്ശേരി ചുരത്തില്‍ ഇന്നലെ ആരംഭിച്ച ഗതാഗത കുരുക്ക് ഇന്നും തുടരുന്നു. വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. സ്‌കൂള്‍ അവധി കാരണം വയനാട് ഭാഗത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയതിനാല്‍ വൈത്തിരി മുതല്‍ ഈങ്ങാപ്പുഴ വരെയുള്ള ഭാഗത്ത് ദേശീയപാതയില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.

അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുകയാണ്. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. ദസറയ്ക്ക് മൈസൂരു പോകാന്‍ ഉള്ളവരും ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്‌പോസ്റ്റ് 6 മണിക്ക് തുറന്നതോടെ, കൂടുതല്‍ വാഹനങ്ങള്‍ ചുരത്തിലേക്ക് എത്തും.ചിപ്പിലിത്തോട് മുതല്‍ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. വാഹന ബാഹുല്യം ആണ് നിലവിലെ പ്രശ്‌നം.

  • താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക

  • ബ്ലോക്ക് കണ്ടാല്‍ വാഹനം ഓവര്‍ ടേക്ക് ചെയ്യരുത്

  • റോഡിന്റെ ഇടത് വശം ചേര്‍ത്ത് വാഹനം ഓടിക്കുക.

  • വ്യൂ പോയിന്റുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക.

  • ഇന്ന് ചുരുങ്ങിയത് 2 മുതല്‍ 4 മണിക്കൂര്‍ വരെ അധികസമയം എടുക്കാന്‍ സാധ്യത്യുണ്ട്, അതു കൊണ്ട്;

  • ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുക, പ്ലാസ്റ്റിക് വേസ്റ്റുകള്‍ ചുരത്തില്‍ വലിച്ചെറിയരുത്.

  • മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത അവസ്ഥ ചുരത്തില്‍ ഉണ്ട്.

  • വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനനുസരിച്ച് കരുതുക.

  • ഹൈവേ പോലീസ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, എന്‍.ആര്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചുരത്തില്‍ ഇന്നലെ മുതല്‍ സജീവമായി രംഗത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!