കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്തി

0

ശനിയാഴ്ച രാത്രി 7.45 മുതലാണ് പയ്യമ്പള്ളി പടമലയില്‍ നിന്നും അലീന എന്ന പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ ശനിയാഴ്ച രാത്രി തന്നെ പോലീസിന് പരാതി നല്‍കി. കുട്ടി ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം റോഡിലൂടെ നടന്ന് പോകുന്നത് അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് കാണിച്ച് പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിനടുത്ത് വെച്ച് തന്നെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!