മാവോയിസ്റ്റുകള്‍ക്കായി ഡ്രോണ്‍ നിരീക്ഷണവും വാഹന പരിശോധനയും
മാവോവാദി നിരീക്ഷണം, ഹെലികോപ്റ്റര്‍ നിരീക്ഷണത്തിന് പുറമെ ഡ്രോണ്‍ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കി പോലീസ്. മാവോ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട കമ്പമല,മക്കിമല പ്രദേശങ്ങളിലാണ് ഡ്രോണ്‍ ഉപയോച്ച് നിരീക്ഷണം ശക്തമാക്കിയത്.തലപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ ഷായുടെ നേതൃത്വത്തിലാണ് ഡ്രോണ്‍ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കിയിട്ടുള്ളത്.
തലപ്പുഴ കമ്പമല മക്കിമല പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന മാവോസാനിധ്യവും ആക്രമണവും പോലീസിന് തന്നെ തലവേദന സൃഷ്ടിച്ചതോടെയാണ് അഭ്യന്തര വകുപ്പ് മാവോവാദികളെ പിടികൂടാന്‍ സര്‍വ്വ സന്നഹാങ്ങളുമുപയോഗിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്.