65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വയനാടിന് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയാണ് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലെ കാര്‍ത്തിക് അഭിമാന നേട്ടം കൈവരിച്ചത്. എന്‍.എസ്.സബ്ജൂനിയര്‍ ബോയ്‌സ് ഷോട്പുട് മത്സരത്തിലാണ് സ്വര്‍ണ്ണം നേടിയത്.അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയാണ് കാര്‍ത്തിക്.
തൃശ്ശൂരില്‍ നടക്കുന്ന 65 മത് കായികമേളയില്‍ ഷോട്ട്പുട്ട് സബ്ജൂനിയര്‍ വിഭാഗത്തിലാണ് കാര്‍ത്തിക്കിന്റെ നേട്ടം. അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയായ ഷിജുവിനെയും അനിലയുടെയും മകനായ കാര്‍ത്തിക് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞമാസം സംസ്ഥാന അത്തലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തിയ പ്രകടനം കാര്‍ത്തിക് നടത്തിയിരുന്നു.ഇപ്പോള്‍ തൃശ്ശൂരില്‍ നടക്കുന്ന 65 മത് സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിലാണ്അമ്പലവയല്‍ സ്വദേശി കാര്‍ത്തിക്കിന്റെ സുവര്‍ണ്ണ നേട്ടം. സബ്ജൂനിയര്‍ ഷോട്ട് പുട്ടില്‍ 12.36 ദൂരം എറിഞ്ഞാണ് കാര്‍ത്തിക് വയനാടിന്റെ അഭിമാനമായത്.
വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ സ്വര്‍ണ്ണം എറിഞ്ഞുപിടിച്ച കാര്‍ത്തിക് വയനാടന്‍ കായിക മേഖലയ്ക്ക് വലിയ കരുത്താണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. എട്ടു മാസത്തെ കഠിന പരിശീലനം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കാര്‍ത്തിക . ഇനി ദേശീയ തലങ്ങളില്‍ മത്സരത്തിനുള്ള തയ്യാറെടുപ്പാണ്