കടമാന്‍തോട് പദ്ധതി: ലിഡാര്‍ സര്‍വേക്ക് തുടക്കം

0

കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തതിന് വിഭാവനം ചെയ്ത കടമാന്‍തോട് പദ്ധതിക്കായുള്ള ലിഡാര്‍ സര്‍വേ ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ 5 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ചുള്ള വിവരശേഖരണം നടത്തുന്നത്. ആദ്യപടിയായി സമുദ്രനിരപ്പില്‍ നിന്ന് ഓരോ പ്രദേശത്തേക്കുമുള്ള ഉയരം കണക്കാക്കും.സര്‍വേ പൂര്‍ത്തീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിധികളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

കാവേരി പ്രോജക്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കുന്നുണ്ട് .മലഞ്ചെരിവുകളുടെ കിടപ്പ് റിസര്‍വോയര്‍ പദ്ധതി പ്രദേശത്തെ കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, പാലങ്ങള്‍, സ്ഥാപനങ്ങള്‍, തോടുകള്‍ ,ജലാശയ വിസ്‌സൃതി എന്നിവയുടെ കണക്കുകളും കടമാന്‍തോട് കുറിച്ചിപ്പറ്റ, മാവിലാംതോട് എന്നിവയുടെ അളവുകളും ശേഖരിക്കും. പദ്ധതിയുടെ ഉയരം, കനാലുകള്‍, സംരക്ഷിത സ്ഥലങ്ങള്‍ എന്നിവയുടെ അളവുകള്‍ തയാറാക്കുന്നതോടെ പദ്ധതിയുടെ പൂര്‍ണ്ണരൂപമാകും വേഗത്തില്‍ ഇതെല്ലാം തയാറാക്കാനാണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഒരുക്കിയിട്ടുമുണ്ട് .സര്‍വേ പൂര്‍ത്തീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിധികളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. നഷ്ടപരിഹാരം അണക്കെട്ടിന്റെ ഉയരം എന്നിവ ചര്‍ച്ച ചെയ്ത കണക്കാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വേ തടയുമെന്ന് ഡാം വിരുദ്ധ സമിതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പോലീസിനും നിര്‍ദേശമുണ്ട് .സര്‍വേയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇന്നലെ ബത്തേരിയില്‍ ചില കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

 

Leave A Reply

Your email address will not be published.

error: Content is protected !!