കഥ പറയുന്ന സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി.

0

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇനിഷ്യേറ്റീവും കേരള സ്റ്റോറി ടെല്ലേര്‍സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന കഥ പറയുന്ന സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി.നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.കഥകളെ കുറിച്ചും കഥപറയുന്ന രീതി ശാസ്ത്രത്തെ സംബന്ധിച്ചും പരിശീലനം നല്‍കുന്ന പദ്ധതിയാണ് കഥ പറയുന്ന സ്‌കൂള്‍ ‘ പദ്ധതി.

 

സ്റ്റോറി ടെല്ലേര്‍സ് ക്ലബ്ബിന്റെ ഫൗണ്ടര്‍ നിസാര്‍ പട്ടുവം ആണ് സ്‌കൂളുകളില്‍ നടക്കുന്ന ശില്പശാലയ്ക്ക് നേതൃത്വം നല്‍കുക.ക്ലാസ്സ് റൂമുകള്‍ സജീവവും വിദ്യാര്‍ത്ഥികളെ സക്രിയമാക്കുവാനുമുതകുന്ന നൂറിലധികം കഥകള്‍ പറയുവാനുള്ള പരിശീലനമാണ് ശില്പ
ശാലയുടെ ഭാഗമായി നടത്തുന്നത്. തത്ത്വങ്ങളും ധാര്‍മികപാഠങ്ങളും പുതിയ തലമുറക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ശരിയായ കഥ തിരഞ്ഞെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .ഇത് അറിഞ്ഞ് വിദ്യാര്‍ത്ഥിയെ രൂപപ്പെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കഥ പറയാന്‍ പരിശീലനം നല്‍കുന്നതെന്ന് ജില്ലാ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു ചെയര്‍മാന്‍’കസേര നിര്‍മ്മാണ കമ്പനിയുടേയും കൈരളി ഡിസ്ട്രിബ്യുട്ടേഴ്സ് ന്റെയും സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പ്രിന്‍സിപ്പല്‍ ആശ വി. ആര്‍ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റര്‍ സതീശന്‍ എന്‍, സ്‌കൂള്‍ സീനിയര്‍ സുപ്രണ്ട് ടി.പി ശ്രീകല,എ. എം.എം. ആര്‍. ജി.എച്ച്.എസ്.എസ് മുന്‍ ഹെഡ്മാസ്റ്റര്‍ വി.കെ ശ്രീധരന്‍ മാസ്റ്റര്‍, ചെയര്‍മാന്‍ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ പ്രവീണ ഇ.പി, കൈരളി ബ്രാഞ്ച് മാനേജര്‍ ബാബു കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!