എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബ്ബുകള്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായ വയനാട് ജില്ലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രാഥമിക ദുരന്തനിവാരണ ക്ലാസ്സുകള്‍ 75 വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ അംഗങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളില്‍ ചെറിയ പ്രായം മുതല്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ദുരന്ത പ്രതികരണ സേനയുടെ ചെന്നൈ ആരക്കോണം നാലാം ബെറ്റാലിയന്‍ ടീമംഗങ്ങള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ 198 ഓളം വരുന്ന വിദ്യാലയങ്ങളില്‍ ദുരന്തനിവാരണ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ക്ലാസുകള്‍ നടക്കുന്നത്. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രധാനാധ്യാപകനായ നൈജില്‍ കെ.എഫ്., രചനി, സിന്ധി എന്നിവരാണ് ദുരന്തനിവാരണ ക്ലബിന് നേതൃത്വം നല്‍കുന്നത്. സ്‌കൂളില്‍ നടന്ന എഴുപത്തി അഞ്ചാമത്തെ ക്ലാസിന് ചഉഞഎ സബ് ഇന്‍സ്‌പെക്ടര്‍ ദീപക് ചില്ലര്‍, വൈശാഖ് കെ.ദാസ്, ഹരീഷ്, മുരളീകൃഷ്ണന്‍, അജേഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദുരന്തമേഖലയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കു സ്വീകരിക്കേണ്ട പ്രധാനകാര്യങ്ങള്‍, പരുക്കേറ്റവരെ സ്‌ട്രെക്ച്ചറിലും ആംബുലന്‍സിലുമായി എങ്ങനെ ശാസ്ത്രീയമായുള്ള പരിചരണത്തിലൂടെ ആശുപത്രിയിലെത്തിക്കാം, നിത്യ ജീവിതത്തില്‍ വരുന്ന യാദൃശ്ചികമായ അപകടങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം തുടങ്ങിയ അറിവുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചഉഞഎ അംഗങ്ങള്‍ പകര്‍ന്നു നല്‍കിയത്.