ബത്തേരി ഉപജില്ല കലോത്സവ നടത്തിപ്പിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ നവംബര്‍ 6,7 തീയതികളില്‍ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്റ്റേജിനമത്സരങ്ങള്‍ നവംബര്‍ 9,10,11 തീയതികളില്‍ പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാ ണ് നടക്കുന്നത്.സംഘാടകസമിതി രൂപീകരണ യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ടി എസ് ദിലീപ്കുമാര്‍ ചെയര്‍മാന്‍, കെ ആര്‍ ജയരാജ് ജനറല്‍ കണ്‍വീനര്‍, പി ആര്‍ സുരേഷ് ജോയിന്റ് കണ്‍വീനര്‍,ജോളിയാമ്മ മാത്യു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.