മനുഷ്യ -വന്യജീവി സംഘര്‍ഷത്തില്‍ വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസ്സോസിയേഷന്‍ വൈത്തിരി മേഖലാ വാര്‍ഷിക സമ്മേളനം.മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു.
വന്യ ജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗകര്യമൊരുക്കണമെന്നും വനം വകുപ്പ് ജീവനക്കാര്‍ക്ക് സമയ ബന്ധിതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു വെയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് ബി.സംഗീത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബീരാന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.കെ.കെ.സുന്ദരന്‍, ഒ.ആര്‍.സിനു, പി.കെ.ഷിബു, ശരത്ചന്ദ്, ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.