സ്പര്‍ശ് പദ്ധതി :അപേക്ഷ ക്ഷണിച്ചു

0

വൈത്തിരി താലൂക്കിലെ ഓട്ടിസം ബാധിച്ച നിര്‍ധനരായവരുടെ കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന സ്പര്‍ശ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചതായി ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 30നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.മുന്‍പ് അപേക്ഷിച്ചിട്ടും പരിഗണിക്കാത്തവര്‍ക്കും അപേക്ഷിക്കാം.

കഴിഞ്ഞ ഒരു വര്‍ഷകാലം സ്പര്‍ശ് പദ്ധതിയിലൂടെ വൈത്തിരി താലൂകില്‍ പെട്ട 50 ഓട്ടിസം ബാധിതരായ രോഗികള്‍ക്ക് മാസം തോറും 1000 രൂപ വീതം ലൈഫ് ടൈം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സ്പര്‍ശ്. ഒരു വര്‍ഷം 600000/ലക്ഷം രൂപ സൊസൈറ്റി രോഗികള്‍ക്ക് നല്‍കിയിട്ടുണ്ട്. 2022 ലെ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് മേല്‍ പറഞ്ഞ തുക കണ്ടെത്തിയത്. 2023 ല്‍ നടത്തിയ ബിരിയാണിചലഞ്ചില്‍ നിന്നും ലഭിച്ച തുകയും കൂടാതെ സ്‌പോണ് സര്‍മാരിലൂടെയും ആണ് തുടര്‍ന്നുള്ള സ്പര്‍ശ്’ പദ്ധതിക്കു തുക കണ്ടെത്തുന്നത്.

നിലവിലുള്ള രോഗികള്‍ കൂടാതെ പുതുതായി കുറച്ചുപേരെ കൂടി ഈ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കിലുള്ള നിര്‍ദ്ധനരായ പൂര്‍ണമായും ഓട്ടിസം ബാധിതരായ രോഗികളുടെ രക്ഷിതാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. . ഈ മാസം 30 തിയ്യതിക്കകം അപേക്ഷകള്‍ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭിക്കത്തക്ക വിധം വേണം അപേക്ഷിക്കാന്‍ വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷയുടെ രേഖകളും,ബാങ്ക് അക്കൗണ്ട് രോഗിയുടെ രോഗവിവരത്തിന്റെ മെഡിക്കല്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും സമര്‍പ്പിക്കണം. മുന്‍പ് അപേക്ഷിച്ചിട്ടും പരിഗണിക്കാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണന്ന് ഇവര്‍ പറഞ്ഞു. ഭാരവാഹികളായ യു.കെ.ഹാഷിം, ഇബ്രാഹിം തെന്നാനി, ഹാരീസ് തെന്നാനി ,കെ. വാസു, സി.പി.സെയ്ഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!