നാൽപത് രണ്ടാമത് വയനാട് ജില്ലാ സ്കൂൾ കലോത്സവം നവംബർ 27 മുതൽ 30 വരെ സർവ്വജന ഹയർ സെക്കന്ററി സ്കൂളിൽ. കലോത്സവ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. 12 അംഗ സബ് കമ്മറ്റികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. എട്ടു വർഷത്തിന് ശേഷമാണ് സുൽത്താൻ ബത്തേരി സർവജന സ്കൂൾ ജില്ലാ സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്.
ഈ വർഷത്തെ വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് ബത്തേരി സർവ്വജന സ്കൂൾ മുഖ്യ വേദിയാകും. കൂടാതെ സെന്റ ജോസഫ് സ്കൂൾ, ഡയറ്റ്, ശ്രേയസ് എന്നിവിടങ്ങളും കലോത്സവ വേദികളാണ്. കലോത്സവ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. എം എൽ എ ഐ സി ബാലകൃഷ്ണൻ ചെയർമാനും , നഗരസഭ ചെയർമാൻ ടി കെ രമേശ് വർക്കിങ് ചെയർമാനായും, ഡി ഡി ഇ ശശീന്ദ്രവ്യാസ് കൺവീനറുമായുള്ള 301 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. കൂടാതെ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 12 സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു. 8 വർഷത്തിന് ശേഷം ബത്തേരിയിലേക്ക് എത്തുന്ന ജില്ലാ സ്കൂൾ കലോത്സവം മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ കമ്മറ്റികൾ ആരംഭിച്ചു. സർവജന സ്കൂളിൽ സ്വാഗത സംഘം രൂപീകരണ യോഗം എം എൽ എ ഐ സി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി കെ രമേശ് അധ്യക്ഷനായി. നഗരസഭ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, അധ്യാപക സംഘടന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി, സന്നദ്ധ സംഘടന, പൂർവ്വ വിദ്യാർഥി സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.