ബത്തേരി ഫെയര്‍ലാന്റ് കോളനി കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബത്തേരി താലൂക്ക് വികസന സമിതി അംഗവും വിവരാവകാശ പ്രവര്‍ത്തകനുമായ പി.യു.മാര്‍ക്കോസ് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല ഉത്തരവുകളുണ്ടായിട്ടും സര്‍ക്കാര്‍ പട്ടയ വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെല്ലാം തടസ്സമായി നില്‍ക്കുന്നത് താനാണെന്ന് ചില തല്‍പ്പരകക്ഷികളും രാഷ്ട്രീയ നേതാക്കന്‍മാരും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണന്നും പി.യു.മാര്‍ക്കോസ് പറഞ്ഞു. ഫെയര്‍ലാന്റിലെ കൈവരക്കാര്‍ക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി താന്‍ തടസ്സം നിന്നിട്ടില്ല. അര്‍ഹരായ ആളുകള്‍ക്ക് നല്‍കണമെന്നുമാത്രമാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ ചില നേതാക്കന്‍മാര്‍ സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി തന്റെ പേരില്‍ ദുഷ്പ്രചരണങ്ങള്‍ ഇപ്പോഴും നടത്തുന്നതായും ഇദ്ദേഹം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി ചില ആളുകള്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ് നിവാസികളില്‍ നി ഫയര്‍ലാന്റ് കോളനിയിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം ലഭിക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കുമെന്നും ഇക്കാര്യം ലഭിക്കുന്നതിനു സര്‍ക്കാരിനെ താലൂക്ക് സഭയില്‍ എം.എല്‍.എയെ അറിയിക്കുമെന്നും പി.യു.മാര്‍ക്കോസ് പറഞ്ഞു.