ശസ്ത്രക്രിയ പിഴവില്‍ പ്രതിഷേധം :ആശുപത്രി സുപ്രണ്ട് ഓഫിസിനു മുന്നില്‍ ബിജെപി പ്രതിഷേധയോഗം സംഘടിപ്പിച്ചു
ശസ്ത്രക്രിയക്കിടെ ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ വൃഷ്ണം മുറിച്ച് മാറ്റിയ സംഭവത്തില്‍ പ്രതിഷേധം. കുറ്റകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് ഓഫിസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.നേതാക്കളായ അഖില്‍ പ്രേം, കണ്ണന്‍ കണിയാരം കെ. ജയേന്ദ്രന്‍, ഷിം ജിത്ത് കണിയാരം, പുനത്തില്‍ രാജന്‍, പ്രജീഷ് പനമരം തുടങ്ങിയവര്‍ സംസാരിച്ചു.