കൃഷിയിടത്തില്‍ തമ്പടിച്ച് കാട്ടാന: ജനങ്ങള്‍ ഭീതിയില്‍
ആഴ്ചകളായി പൂതാടി നായരുകവല ,മരിയനാട് പ്രദേശങ്ങളില്‍ കാട്ടാനകള്‍ ജനങ്ങള്‍ക്ക് ശല്യമാവുന്നതിനിടയിലാണ് ഇന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കിയ വിജയന്‍ക്കുന്നിലെ കൃഷിയിടത്തില്‍ കാട്ടാനയിറങ്ങിയത്.ഇരുളം ഫോറസ്റ്റ് സെക്ഷന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ച് വരികയാണ്. വൈകിട്ടോടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള നീക്കത്തിലാണ് വനം വകുപ്പ് അധികൃതര്‍.
അതേ സമയം പരപ്പനങ്ങാടി മുതല്‍ ഇരുളം റൂട്ടിലും , മരിയനാട് റൂട്ടിലും കാടുകള്‍ വളര്‍ന്ന് വാഹന യാത്രക്ക് തടസ്സമായിരിക്കുകയാണ് ആനകള്‍ റോഡില്‍ നിന്നാല്‍ പോലും കാണാത്ത തരത്തിലാണ് കാടുകള്‍ വളര്‍ന്നിരിക്കുന്നത് .ആദിവാസികള്‍ ഭൂസമരം ചെയ്യുന്ന കയ്യേറ്റ ഭൂമിയിലും , കൈവശം ലഭിച്ച ഭൂമിയിലും , വലിയ രീതിയിലാണ് കാടുകള്‍ വളര്‍ന്നത് . അടിയന്തിരമായി കാടുകള്‍ വെട്ടിനീക്കുന്നതിന് പഞ്ചായത്തും വനം വകുപ്പും നടപടികള്‍ ഉണ്ടാക്കണമെന്നാണ് ആവശ്യം ,