പുരോഗമന കലാസാഹിത്യ സംഘം: വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയില്‍ ഉജ്ജ്വല തുടക്കം. ശനിയാഴ്ച വൈകുന്നേരം ഗിരീഷ് കാരാടി നഗറില്‍ കുട്ടിക്കവിയരങ്ങോടിയാണ് പരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനവും നടന്നു. സാംസ്‌ക്കാരിക സമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കരിവള്ളൂര്‍ മുരളി മുഖ്യ പ്രഭാഷണം നടത്തി. ചോപ്പ് സിനിമയുടെ പ്രമോ പ്രദര്‍ശനും അരങ്ങേറി.തുടര്‍ന്ന് മാനന്തവാടി വികെഎസ് ഗായക സംഘം അവതരിപ്പിച്ച പാട്ടരങ്ങും, പുകസ മാനന്തവാടി മേഖല കമ്മിറ്റിയുടെ സ്‌കിറ്റും വേദിയിലെത്തി.കോട്ടത്തറ മേഖല കമ്മിറ്റിയുടെ വയനാട് മാനസീകാരോഗ്യകേന്ദ്രം നാടകവും അരങ്ങിലെത്തി കാണികളുടെ കയ്യടി നേടി.വിവിധ മത്സര വിജയികള്‍ക്ക് ഡോ.എ ഗോകുല്‍ദേവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എം ദേവകുമാര്‍, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ, എസ് എച്ച് ഹരിപ്രിയ, എന്‍ കെ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. പി കെ സുധീര്‍ സ്വാഗതവും ഒ കെ രാജു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് നടക്കും