വയനാടിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കര്‍ഷക അവാര്‍ഡ് ജേതാക്കള്‍ക്ക് മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തൊരുക്കിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അമ്പലവയല്‍ കാര്‍ഷിക സര്‍വകലാശാലയില്‍ മാസത്തില്‍ ഒരുതവണ കര്‍ഷകരുമായി മുഖാമുഖം സംഘടിപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.