നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫഡറേഷന്‍, ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്-ജ്വാല എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന സാമൂഹിക സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി അമ്പത് ശതമാനം ധനസഹായത്തോടെ
ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ ദിനേശന്‍,ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. കെ സല്‍മത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ലതിക, ഷൈജി ഷിബു, മേരി സ്മിത ജോയ്, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം മോഹന കൃഷ്ണന്‍, എം. നാരായണന്‍, ലില്ലി തോമസ്, എം. മണികണ്ഠന്‍, സതീഷ് കുമാര്‍ പി.വി, റീജ കെ. ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.